Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sewage Was Flushed

Kannur

മു​ണ്ട​യാ​ട് റോ​ഡി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി

ക​ണ്ണൂ​ർ: തി​ര​ക്കേ​റി​യ റോ​ഡി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി വി​ട്ടു. ക​ണ്ണൂ​ർ മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് മു​ൻ​വ​ശ​ത്തെ റോ​ഡി​ലാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത്.‌ ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ർ ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് റോ​ഡി​ൽ ക​ക്കൂ​സ് മാ​ലി​ന്യം​ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ കോ​ർ​പ​റേ​ഷ​നി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് മേ​യ​ർ പി. ​ഇ​ന്ദി​ര, ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​ജി​ൽ മാ​ക്കു​റ്റി കൗ​ൺ​സി​ല​ർ അ​ർ​ഷാ​ദ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നു​ള്ള ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ റോ​ഡി​ൽ നൂ​റു മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ഒ​ഴു​ക്കി വി​ട്ട കു​മ്മാ​യം വി​ത​റി​യെ​ങ്കി​ലും റോ​ഡ​രി​കി​ലും മ​റ്റും മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് മാ​ല​ന്യം ത​ള്ളി​യ വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ പി. ​ഇ​ന്ദി​ര പ​റ​ഞ്ഞു.

Latest News

Up